ആ​രം​ഭ​മാ​യ്...​ക​പി​ൽ ക​പി​ല​ന്‍റെ ശ​ബ്ദം, ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ജ​യ് ഗ​ണേ​ഷി​ലെ ഗാ​നം ഹി​റ്റാ​കു​ന്നു
Sunday, March 24, 2024 12:19 PM IST
ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ര​ഞ്ജി​ത്ത് ശ​ങ്ക​ർ ചി​ത്രം 'ജ​യ് ഗ​ണേ​ഷ്'​ലെ ആ​രം​ഭ​മാ​യ് എ​ന്ന ഗാ​നം പു​റ​ത്തി​റ​ങ്ങി. ക​പി​ൽ ക​പി​ല​ൻ പാ​ടി​യ ഈ ​ഗാ​നം ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു. മ​നു മ​ൻ​ജി​ത് വ​രി​ക​ൾ ഒ​രു​ക്കി​യ ഗാ​ന​ത്തി​ന് ശ​ങ്ക​ർ ശ​ർ​മ്മ​യാ​ണ് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ര​ഞ്ജി​ത്ത് ശ​ങ്ക​ർ തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന ജ​യ് ഗ​ണേ​ഷ് ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ട്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ര​ഞ്ജി​ത്ത് ശ​ങ്ക​റും ഉ​ണ്ണി മു​കു​ന്ദ​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.



ഗ​ണേ​ഷ് എ​ന്ന സൂ​പ്പ​ർ ഹീ​റോ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ജോ​മോ​ൾ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ഹി​മ ന​മ്പ്യാ​രാ​ണ് നാ​യി​ക.

ഹ​രീ​ഷ് പേ​ര​ടി, അ​ശോ​ക​ൻ, ര​വീ​ന്ദ്ര വി​ജ​യ്, ന​ന്ദു, ശ്രീ​കാ​ന്ത് കെ. ​വി​ജ​യ​ൻ, ബെ​ൻ​സി മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

മാ​ളി​ക​പ്പു​റ​ത്തി​ന് ശേ​ഷം തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്ര​മാ​ണി​ത്. സ​സ്പെ​ൻ​സ്, സ​ർ​പ്രൈ​സ്, ട്വി​സ്റ്റ് എ​ന്നി​വ​യോ​ടൊ​പ്പം മി​സ്റ്റ​റി​യും ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കും ​വി​ധം ഒ​രു​ക്കി​യ ചി​ത്രം ഏ​പ്രി​ൽ 11ന് ​റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.